തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ കേസുകള്‍ വാദിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് എട്ടു കോടി 75 ലക്ഷം രൂപ. ലൈഫ് മിഷന്‍ കേസിലെ സി.ബി.ഐ അന്വേഷണം എതിര്‍ക്കാനായി മാത്രം 55 ലക്ഷം രൂപ ചെലവിട്ടു. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാനും 90 ലക്ഷം രൂപ ചെലവിട്ടിരുന്നു.

ഏറ്റവും ഒടുവിലായി സര്‍ക്കാരിനു വേണ്ടി മുന്തിയ അഭിഭാഷകര്‍ ഹാജരായത് ലൈഫ് മിഷന്‍ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാനായാണ്.ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കെവി വിശ്വനാഥിന് പ്രതിഫലമായി നല്‍കിയത് 55 ലക്ഷം രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, സര്‍ക്കാര്‍ വാദം തള്ളി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇത് കൂടാതെ, വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകര്‍ക്ക് യാത്രാ ചെലവിനത്തില്‍ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നല്‍കിയെന്നു നിയമ മന്ത്രി പി.രാജീവ് രേഖാമൂലം നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക