തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് പായിച്ച ബൗണ്ടറികള്‍ ശ്രദ്ധേയമായി. അതില്‍ പതിനാലാം ഓവറില്‍ സൂര്യകുമാര്‍ നേടിയ സിക്സ് ഏവരെയും അമ്ബരിപ്പിച്ചു.

റിച്ചാര്‍ഡ് ഗ്ലീസനെതിരെയാണ് പതിനാലാം ഓവറിലെ രണ്ടാം പന്തില്‍ തകര്‍പ്പന്‍ സിക്സ് സൂര്യകുമാര്‍ യാദവ് പറത്തിയത്. ഓഫ് സ്റ്റമ്ബിന് വെളിയിലായി ഗ്ലീസന്‍ എറിഞ്ഞ ഫുള്‍ ലെങ്ത് പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ എക്സ്ട്രാ കവറിന് മുകളിലൂടെ സൂര്യകുമാര്‍ യാദവ് ബൗണ്ടറിയിലെത്തിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:

വെറും 48 പന്തില്‍ നിന്നും സെഞ്ചുറി കുറിച്ച സൂര്യകുമാര്‍ യാദവ് 55 പന്തില്‍ 117 റണ്‍സ് നേടിയാണ് പുറത്തായത്. 14 ഫോറും 4 സിക്സും സൂര്യകുമാര്‍ യാദവിന്‍്റെ ബാറ്റില്‍ നിന്നും പിറന്നു. അന്താരാഷ്ട്ര ടി20 യില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, സുരേഷ് റെയ്ന, ദീപക് ഹൂഡ എന്നിവരാണ് ഇതിനുമുന്‍പ് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിട്ടുള്ളത്. ഇതില്‍ രോഹിത് ശര്‍മ്മ നാല് സെഞ്ചുറി നേടിയപ്പോള്‍ കെ എല്‍ രാഹുല്‍ രണ്ട് സെഞ്ചുറി നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക