പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടതാരങ്ങളാണ് സുഹാസിനിയും കമല്‍ ഹാസനും. അഭിനയം കൊണ്ടും താരപ്പകിട്ടുകൊണ്ടും ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. പഴയകാല താരങ്ങളുടെ കൂടിച്ചേരലുകളിലും അവര്‍ഡ് നിശകളിലും മറ്റുമാണ് ഇരുവരേയും കൂടുതലായും ഒരുമിച്ച് കാണുന്നത്.

ഇപ്പോള്‍ കമല്‍ ഹാസനപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹാസിനി. രസകരമായൊരു കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. “സന്തോഷത്തിന് വാക്കുകളോ ഭാഷകളോ ഇല്ല. ഞാന്‍ ഹലോ പറയാറില്ല, അദ്ദേഹത്തെ സ്നേഹിക്കുകയാണ് ചെയ്യുക. ചിറ്റപ്പന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം. ലോകം മുഴുവന്‍ ആഹ്ളാദിക്കുകയാണ്,” സുഹാസിനി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രമെടുത്ത കുഷിന് നന്ദിയുണ്ടെന്നും സുഹാസിനി പറയുന്നു. സുഹാസിനിയുടെ പോസ്റ്റിന് താഴെ ശ്വേത മേനോനും കമന്റ് ചെയ്തിട്ടുണ്ട്. “ഏറ്റവും മികച്ച ചിത്രം, ഒരുപാട് കാര്യങ്ങള്‍ പ്രകടമാകുന്നു. അത് മനസിലാവുകയും ചെയ്യുന്നു,” ശ്വേത കമന്റ് ചെയ്തു.

നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമായ വിക്രം വന്‍ വിജയം നേടിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും റെക്കോര്‍ഡ് കളക്ഷനാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നേടിയത്. കമലിന് പുറമെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിക്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക