നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ ഡി രാത്രിയും ചോദ്യം ചെയ്യുന്നത് തുടരുന്നു. പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അര മണിക്കൂര്‍ ഇടവേള അനുവദിച്ചിരുന്നു. വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധി അര മണിക്കൂറിന് ശേഷം തിരിച്ചെത്തി.

അഞ്ച് ദിവസങ്ങളിലായി അമ്ബത് മണിക്കൂറിലധികമാണ് ഇ ഡി ചോദ്യം ചെയ്തത്. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം തുടരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അർദ്ധരാത്രിയിൽ ഒരു അറസ്റ്റ് നാടകത്തിൻ ആണോ ഇ ഡി കളമൊരുക്കുന്നത് എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അഞ്ചു ദിവസങ്ങളായി അമ്പതിലധികം മണിക്കൂറുകളാണ് രാഹുൽഗാന്ധി ഇതുവരെ ചോദ്യം ചെയ്തത്. ഇന്ന് രാത്രി വൈകിയും ചോദ്യം ചെയ്യുവാനുള്ള തീരുമാനമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ സംശയം ജനിപ്പിക്കുന്നത്.

അഗ്നിപഥ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റി വിടുവാൻ രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെ ബിജെപി രാഷ്ട്രീയവുമായി ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ്സിലെ ഉന്നതകർക്കുള്ള ആശങ്ക. ഏതെങ്കിലും കാരണവശാൽ രാഹുൽഗാന്ധിയുടെ അറസ്റ്റ് നടന്നാൽ രാജ്യത്ത് എമ്പാടും ശക്തമായ പ്രതിഷേധം ഒരുക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാന നേതൃത്വങ്ങളോടും സജ്ജമായി ഇരിക്കാനുള്ള സന്ദേശമാണ് ഹൈക്കമാൻഡ് കൈമാറിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക