ബംഗലൂരു: സിനിമ കണ്ട കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വികാരം അടക്കാനാകാതെ കരഞ്ഞത്. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാര്‍ളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്.

സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു വ്യാജമില്ലാതെ സ്‌നേഹിക്കുന്ന ജീവിയാണ് നായ. ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ ചിത്രവും, അന്ത്യ ചുംബനം നല്‍കുന്ന ചിത്രവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക