തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരിപാടി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ഗേറ്റിന് പുറത്ത് പോലീസ് തടയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിപാടി നടക്കുന്ന ഹാളിന് പുറത്തായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സജ്‌ജമാക്കിയിട്ടുള്ളത്. കൂടാതെ സമീപത്തെ റോഡിലും പോലീസ് ബാരിക്കേഡുകള്‍ കെട്ടി ഗതാഗതം തടഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക