ചെറുപ്പമായി തുടരാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വര്‍ഷങ്ങള്‍ കഴിയുന്തോറും പ്രായം കൂടി വരുന്നു. എന്നാല്‍ എത്ര പ്രായം കൂടിയാലും മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തെ ഫിറ്റായി സംരക്ഷിക്കുമ്ബോള്‍ മനസും കൂടുതല്‍ ആരോ​ഗ്യത്തോടെയിരിക്കുന്നു.

പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു . ആരോഗ്യകരമായ ജീവിതശൈലി നിങ്ങളില്‍ യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നു. പ്രായം കൂടുന്നത് നമുക്ക് തടയുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാന്‍ കഴിയും. പ്രത്യേകിച്ച്‌ ആകാലവാര്‍ദ്ധക്യത്തെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനസ്സും ശരീരവും ആരോഗ്യമുള്ളതായിരിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് നമ്മുടെ ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖര്‍ജി പറയുന്നു.

ഒന്ന്…

പ്രായത്തിനനുസരിച്ച്‌ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്താനും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നും അഞ്ജലി പറഞ്ഞു.

രണ്ട്…

ചര്‍മ്മത്തെ പുതുമയുള്ളതും ഉന്മേഷദായകവുമാക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനും ‘ഡിറ്റോക്സ് ഡ്രിങ്കുകള്‍’ സഹായിക്കുന്നു.

മൂന്ന്…

സമ്മര്‍ദ്ദം നമ്മെ വേഗത്തില്‍ പ്രായമാക്കുന്നു. സ്ട്രെസ് നിയന്ത്രിക്കാന്‍ ധ്യാനം, യോ​ഗ എന്നിവ ശീലമാക്കുക. ഇവ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പ്രായമാകല്‍ പ്രക്രിയയെ മന്ദ​ഗതിയിലാക്കാന്‍ സഹായിക്കുന്നു.

നാല്…

കൂടുതല്‍ പോസിറ്റീവ് ചിന്തകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് അഞ്ജലി പറഞ്ഞു. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നമ്മെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണുന്നതിന് സഹായിക്കും.

അഞ്ച്…

പുകവലി ചര്‍മ്മത്തിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഇത് രക്തചംക്രമണം കുറയുന്നതിലേക്ക് നയിക്കുന്നു. പുകവലി നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക