ലോകത്തിലെ ഏറ്റവും വലിയ സ്കോച്ച്‌ വിസ്‌കി ബോട്ടില്‍ ലേലത്തില്‍ പോയത് പത്ത് കോടി രൂപയ്ക്കാണ്. ഇത്രവലിയ തുകയ്ക്ക് വില്‍ക്കാന്‍ മാത്രം എന്തിരിക്കുന്നു എന്നല്ലേ? അഞ്ച് അടി പതിനൊന്ന് ഇഞ്ച് ഉയരം, അതുമാത്രമല്ല, 32 വര്‍ഷം പഴക്കമുള്ള വിസ്‌കിയാണ് കുപ്പിയിലുള്ളത്. 311 ലിറ്റര്‍ മദ്യം ഉള്‍ക്കൊള്ളും ഈ ഭീമന്‍ കുപ്പിയില്‍. സാധാരണ 444 ബോട്ടിലിനുള്ളില്‍ കൊള്ളുന്ന അത്രയും വി‌സ്‌കിയാണ് ഈ ഒരൊറ്റ ബോട്ടിലില്‍ കൊള്ളുന്നത്.

ഇന്‍ട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഭീമന്‍ വി‌സ്കി നിര്‍മിച്ചത് സ്കോട്ട്‌ലണ്ടില്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ വിസ്‌കിയ്ക്കുള്ള ലോക ഗിന്നസ് റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. ഡങ്കന്‍ ടെയ്‌ലര്‍ സ്കോച്ച്‌ വിസ്‌കി എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്ബനിയാണ് കഴിഞ്ഞ വര്‍ഷം വിസ്‌കി ഈ കുപ്പിലാക്കിയത്. ലിയോണ്‍ ആന്‍ഡ് ടേണ്‍ബുള്‍ എന്ന കമ്ബനിയാണ് ആണ് കുപ്പി ലേലത്തില്‍ വച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക