ആലപ്പുഴ: പള്ളിപ്പാട് ശബരി വധക്കേസിൽ സഹോദരങ്ങളായ രണ്ട് പ്രതികൾ കൂടി പിടിയിൽ. കോട്ടക്കകം മുറിവലിയ മണക്കാട്ട് കാവിൽ അഖിൽ(23), സഹോദരൻ അരുൺ(21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴും എട്ടും പ്രതികളാണ് ഇവർ. അഞ്ചാം പ്രതി ബിനീഷ് ബാലകൃഷ്ണനാണ് ഇനി പിടിയിലാകാനുള്ളത്.

കേസിലെ ഏഴു പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ പോയ അരുണിനെയും അഖിലിനെയും വണ്ടാനത്തുള്ള ലോഡ്ജിൽ നിന്നു ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ആദ്യം തമിഴ്‌നാട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. പൊലീസ് കോയമ്പത്തൂരിൽ എത്തിയപ്പോൾ ഇവർ അവിടെനിന്നും കേരളത്തിലേക്ക് കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവിൽ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് നിർണായകയമായത്. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവർക്ക് എതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്‌എച്ച്‌ഒ ഫറാഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുട്ടം കാണിച്ചനെല്ലൂർ കരിക്കാട് ബാലചന്ദ്രൻ-സുപ്രഭ ദമ്പതികളുടെ മകൻ ശബരി(28) മാർച്ച് 17ന് പള്ളിപ്പാട് നീറ്റൊഴുക്കിനു സമീപം വച്ചാണ് എട്ടംഗ സംഘത്തി‍‍ൻ്റെ മർദനമേറ്റ് മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക