മൂന്നാര്‍: നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനില്‍ കാടിറങ്ങിയ പുലി പശുവിനെ കൊന്നു. ദിവസവും പത്ത് ലിറ്ററോളം പാല്‍ തന്നിരുന്ന പശുവാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുറുമല ഡിവിഷനിലെ വാസുവാണ് പശുവിന്റെ ഉടമ. കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കിടെ അറുപതിലേറെ കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ പശുവിന്റെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് കണ്ടത്. ഈ സമയം പ്രദേശത്ത് കനത്ത മുടല്‍ മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ പശുവിനെ രക്ഷിക്കാനായി അടുത്തേയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബഹളം വച്ച്‌ പുലിയെ തുരത്തിയെങ്കിലും പശുവിന്‍റെ ജീവന്‍ നഷ്ടമായെന്നും വാസു പറഞ്ഞു. നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനില്‍ അഞ്ചാമത്തെ പശുവിനെയാണ് പുലി അക്രമിച്ച്‌ കൊല്ലുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക