സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബോഡി സ്‌പ്രേ പരസ്യം വിവാദമായതോടെ ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളോട് ഇവ നീക്കം ചെയ്യാന്‍ സര്‍കാര്‍ ആവശ്യപ്പെട്ടു. ലെയേഴ്‌സ് (Layer’s) എന്ന ബ്രാന്‍ഡിന്റെ ‘ഷോട്’ എന്ന ബോഡി സ്പ്രേ പരസ്യമാണ് വിവാദമായത്. ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണിതെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു.

‘വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും’ ഇത് വിവര സാങ്കേതിക വിദ്യയുടെ (ഇടനില മാര്‍ഗനിര്‍ദ്ദേശങ്ങള്‍) ലംഘനമാണെന്നും കാണിച്ച്‌ രണ്ട് പ്ലാറ്റ് ഫോമുകള്‍ക്കും സര്‍കാര്‍ കത്ത് അയച്ചിട്ടുണ്ട്. കൂടാതെ 2021-ലെ ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് പാലിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയതായി വിഷയവുമായി പരിചയമുള്ള ആളുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ വ്യക്തമാക്കി. ‘ഡിയോഡറന്റ് പരസ്യം ബലാത്സംഗത്തെ നഗ്‌നമായി പ്രോത്സാഹിപ്പിക്കുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരസ്യം നീക്കം ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നോടീസ് നല്‍കിയിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഉടനടി ഇത് നീക്കം ചെയ്യണം’, ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലില്‍വാള്‍ പറഞ്ഞു.

‘പരസ്യം വിഷലിപ്തമായ പുരുഷത്വത്തെ ഏറ്റവും മോശമായ രൂപത്തില്‍ കാണിക്കുകയും കൂട്ടബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കംപനി ഉടമകള്‍ ഇതിന് ഉത്തരവാദികളായിരിക്കണം. എഫ്‌ഐആറും ശക്തമായ നടപടിയും ആവശ്യപ്പെട്ട് പൊലീസിന് നോടീസ് നല്‍കുകയും ഐ ആന്‍ഡ് ബി മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്’, അവര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക