പ്രശസ്ത പ്രണയ ജോടികളായ ലാറ്റിന്‍ അമേരിക്കന്‍ പോപ് ഗായിക ഷാക്കിറയും (Shakira) സ്പാനിഷ് ഫുട്ബോളര്‍ ജെറാര്‍ദ് പിക്കേയും (Gerard Pique) വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വീണതായും വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാറ്റലോണിയന്‍ ദിനപത്രമായ ‘എല്‍ പിരിയോഡിക്കോ’ റിപ്പോര്‍ട്ട് ചെയ്തു.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിനിടെ പ്രണയത്തിലായ ഇവര്‍ 12 വര്‍ഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലന്‍, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ഷാക്കിറയ്ക്കൊപ്പം താമസിച്ചിരുന്ന പിക്കേ ബാഴ്‌സലോണയിലെ തന്റെ സ്വന്തം വസതിയിലേക്ക് താമസം മാറ്റിയതായി എല്‍ പിരിയോഡിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. പീക്കേ ബാഴ്‌സലോണയിലേക്ക് താമസം മാറ്റിയ കാര്യം അയല്‍വാസികളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും സ്പാനിഷ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീക്കേയുടെ പരസ്ത്രീ ബന്ധം ഷാക്കിറ പിടികൂടിയതാണ് ഇരുവര്‍ക്കുമിടയിലെ അകല്‍ച്ചയ്ക്ക് കാരണമെന്ന് എല്‍ പിരിയോഡിക്കോയുടെ മാധ്യമ പ്രവര്‍ത്തകന്‍ എമിലിയോ പെരേസ് പറയുന്നു. ബാഴ്‌സലോണയിലെ പീക്കേയുടെ വീട്ടില്‍ ഇപ്പോള്‍ പതിവായി നിശാപാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായ പിക്കേ 2018 ലോകകപ്പിന് ശേഷം അന്താരാഷ്ട്രേ ഫുട്ബാളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സ്പെയ്നിനായി 102 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2008 മുതല്‍ ബാഴ്‌സലോണ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരമാണ് പിക്കേ. 35 കാരനായ താരം ഇതുവരെ ബാഴ്‌സയ്‌ക്കായി 391 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക