തിരുവനന്തപുരം: വീണ്ടും പൊലീസ് വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എത്തുന്ന ‘ഹെവന്‍’ (Heaven) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ (trailer‌) പുറത്തിറങ്ങി. ഒരു മിസിം​ഗ് കേസും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. മമ്മൂട്ടിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് (Unni Govindraj) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീപക് പറമ്ബോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്ബില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വഹിക്കുന്നു. പി എസ് സുബ്രഹ്മണ്യന്റേതാണ് തിരക്കഥ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക