ബെംഗളൂരു: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവില്‍ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജില്‍ കയറി രാകേഷ് ടിക്കായത്തിനെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരന്‍ മഷിയൊഴിക്കുകയും ചെയ്തു. കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമ്ബോഴാണ് ആക്രമണമുണ്ടായത്. കര്‍ഷകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാം: courtesy- kannada news tv

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗത്തിലുണ്ടായിരുന്ന ഒരു യുവാവാണ് മഷിയൊഴിച്ചത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാള്‍ മഷി ഒഴിച്ചതെന്ന് ടിക്കായത്തിന്റെ അനുകൂലികള്‍ പറയുന്നു. ഇവരും യുവാവുമായി പ്രശ്നങ്ങളുണ്ടായി യോഗം അലങ്കോലപ്പെട്ടു.

എന്നാല്‍, താനും കര്‍ഷകനാണെന്നും കര്‍ഷകര്‍ക്ക് ദ്രോഹമാണ് ടിക്കായത്ത് ചെയ്തതെന്നും യുവാവ് വിളിച്ചു പറഞ്ഞു. നേരത്തെ, കര്‍ഷക സംഘടനയായ ബികെയുവില്‍ (ഭാരതീയ കിസ്സാന്‍ യൂണിയന്‍) നിന്ന് രാകേഷ് ടിക്കായത്തിനെ പുറത്താക്കിയിരുന്നു. സംഘടനയെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് ടിക്കായത്തിനെ പുറത്താക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക