വിമാനത്തിനുള്ളിലെ കോക്ക്പിറ്റില്‍ വച്ച് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൈലറ്റ് പരിശീലകനെയെയും വിദ്യാര്‍ത്ഥിനിയെയും  പുറത്താക്കി. ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വ്യാപകമായി  പ്രചരിച്ചതോടെയാണ് ഈ സംഭവം പുറം ലോകം അറിയുന്നത്. സംഭവം വാർത്തയായതോടെ പൈലറ്റ് പരിശീലകനെയും വനിതാ കേഡറ്റിനെയും പുറത്താക്കി. ഈ സംഭവം നടന്നത് റഷ്യയിലെ റിയാസാന്‍ മേഖലയിലെ റഷ്യന്‍ ഫെഡറല്‍ സബ്ജക്ടിലാണ്. 

റഷ്യയിലെ പ്രശസ്തമായ സാസോവോ ഫ്ലൈറ്റ് സ്കൂള്‍ ഓഫ് സിവില്‍ ഏവിയേഷനിലെ പരിശീലകനാണ് പൈലറ്റ് . ഇയാള്‍ക്ക് 28 -ഉം, വിദ്യാര്‍ത്ഥിനിയ്ക്ക് 21 -ഉം ആണ് പ്രായം. വിവാഹിതനായ ഇയാള്‍ വിദ്യാര്‍ത്ഥിനിയുടെ ഒപ്പം സെസ്‌ന 172 വിമാനത്തില്‍ കയറി. തന്‍റെയൊപ്പം സെക്സില്‍ ഏര്‍പ്പെടാന്‍  വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. വിവാഹിതനായതിനാല്‍ വിദ്യാര്‍ത്ഥിനി ആദ്യം അതിന് തയ്യാറായിരുന്നില്ല. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ തന്‍റെ ഒപ്പം സെക്സില്‍ ഏര്‍പ്പെട്ടാല്‍ കൂടുതല്‍ സമയം പറക്കാന്‍ അനുവദിക്കാമെന്ന് അയാള്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. കൂടുതല്‍ ക്ലാസ് ലഭിക്കുമെന്ന് കേട്ട പെണ്‍കുട്ടി അതിന് സമ്മതം മൂളി. പിന്നീട് വിമാനയാത്രയ്ക്കിടെ, കോക്പിറ്റില്‍ വെച്ച്‌ ഇവര്‍ ലൈംഗീക ബന്ധത്തില്‍  ഏര്‍പ്പെടുകയായിരുന്നു. ഒരു രസത്തിന് ഇവര്‍ ഇതിന്‍റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തിരുന്നു. വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ടതിന് ശേഷമാണ് ഇവര്‍ ശാരീരിക ബന്ധത്തില്‍  ഏര്‍പ്പെടുന്നത് ചിത്രീകരിച്ചത്. 

എന്നാല്‍, ഈ വീഡിയോ ലീക്ക് ആവുകയും സമൂഹ മാധ്യമത്തിലും മറ്റും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ സ്കൂള്‍ അധികൃതര്‍ അധ്യാപകനെ തിരിച്ചറിഞ്ഞു. പിന്നീട് ഇരുവരെയും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്താക്കി. ട്രെയിനിയോട് ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഓട്ടോപൈലറ്റ് മോഡ് ഓണായിരുന്നെന്നും, അതിനുള്ളില്‍ ഇരുന്നു ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും മാത്രമാണ് ചെയ്തതെന്നും അവള്‍ പറഞ്ഞു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അവള്‍ പിന്നീട് പറഞ്ഞു. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക