യാക്കൂബ് മേമൻ രക്തസാക്ഷിത്വദിനം എന്ന് ജൂലൈ 30 ആം തീയതി അടയാളപ്പെടുത്തിയ സോളിഡാരിറ്റി കലണ്ടറിനെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സംഘടന. ഗുരുതരമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ പിൻവലിച്ച കലണ്ടർ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചാണ് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുകയാണെന്നാണ് സോളിഡാരിറ്റിയുടെ ആരോപണം.

ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥം പ്രവർത്തകർക്കിടയിൽ വിതരണത്തിന് തയ്യാറാക്കിയ 2022 വർഷത്തെ കലണ്ടറിൽ ചില പിശകുകൾ കണ്ടതിനെ തുടർന്ന്​ പിൻവലിച്ചിരുന്നു. മുസ്ലിം ചരിത്രം, ഫാഷിസ്റ്റ്​/വംശീയ വിരുദ്ധത, ഭരണകൂട ഭീകരത, ജാതീയത, കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ചരിത്രം തുടങ്ങിയ വിഷയങ്ങളിലൂന്നി കലണ്ടർ തയാറാക്കാനാണ് ഏൽപിച്ചിരുന്നത്​.

എന്നാൽ കഴിഞ്ഞ ഡിസംബറിൽ അച്ചടിച്ച കലണ്ടറിൽ ഒട്ടേറെ പിശകുകളും അബദ്ധങ്ങളും ക​ണ്ടെത്തി. സംഘ്‌പരിവാർ വംശഹത്യയെ അടയാളപ്പെടുത്തുമ്പോൾ ന്യായമായും ഉൾപ്പെടുത്തേണ്ട ഗാന്ധി വധം, കണ്ഡമാൽ വംശഹത്യ, പെഹ്ലു ഖാൻ വധം, ശഹീദ്‌ ജുനൈദ്‌ വധിക്കപ്പെട്ട ദിനം, അഫ്രാസുൽ ഖാൻ കൊലചെയ്യപ്പെട്ട ദിനം തുടങ്ങിയവ ഓഴിവാക്കപ്പെട്ടു.
ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കലണ്ടർ പിൻവലിച്ചു.

ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞ്​ സോളിഡാരിറ്റി സമ്മേളനം അടുത്ത പശ്ചാത്തലത്തിൽ ഏതോ സ്ക്രീൻഷോട്ടുകൾ പൊക്കിപ്പിടിച്ച്​ സംഭവം വിവാദമാക്കാൻ സംഘ്പരിവാർ മാധ്യമങ്ങൾ രംഗത്തെത്തിയതായി കണ്ടു. സുപ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും മുസ്ലിം വിഭാഗത്തിൽ നിന്ന് ഉള്ളതും ഇല്ലാത്തതും എന്തും വിവാദമാക്കാനും ഉൽസാഹിക്കുന്ന ചിലരുടെ കുബുദ്ധിയാണ്​ ഈ നീക്കത്തിനു പിന്നിൽ.

കേരളീയരുടെ മുന്നിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സോളിഡാരിറ്റിയെ താറടിക്കാനുള്ള ഈ നീക്കം വിലപ്പോവില്ല. ഇല്ലാക്കഥകൾക്കു പ്രചാരണം നൽകുന്നവരുടെ ദുരു​ദ്ദേശ്യം എല്ലാവരും തിരിച്ചറിയും.

സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക