തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വര്‍ക്കല തിരുവമ്ബാടി ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഈസമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ഇവരെ കുറിച്ച്‌ ഏകദേശം രൂപം ലഭിച്ചതായാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക