തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ ഹര്‍ഷാദിന് രാജവെമ്ബാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയില്‍ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് ഹര്‍ഷാദാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക