ലൈംഗികതയെ കുറിച്ച്‌ പലതരത്തിലുള്ള അബദ്ധധാരണകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രാവബോധമില്ലാത്തതാണ് പലപ്പോഴും ഇതിനെല്ലാം കാരണമാകുന്നത്. ലൈംഗികതയെ സാമൂഹികതയുമായും സംസ്‌കാരവുമായുമെല്ലാം കൂടുതലായി ചേര്‍ത്തിണക്കി ചിന്തിക്കുന്നത് മൂലമാണ് ഇത്തരം അബദ്ധധാരണകള്‍ കാര്യമായി നിലനിന്നുപോകുന്നതെന്നും പറയാം.

ഇവയ്ക്ക് പുറമെ വ്യക്തികള്‍ തന്നെ കണ്ടെത്തുന്ന നിഗമനങ്ങളുണ്ട്. ഇവയൊന്നും തന്നെ ശാസ്ത്രീയമായി സ്ഥിരീകരിക്കാവുന്നതല്ല. മദ്യപാനമോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതോ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുമെന്നതും തീര്‍ച്ചയായും അത്തരത്തിലൊരു ധാരണയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യപിക്കുമ്ബോള്‍ ഒരുപക്ഷേ വ്യക്തിയില്‍ ലൈംഗിക ഉണര്‍വ് പെട്ടെന്ന് അനുഭവപ്പെട്ടേക്കാം. ഏതൊരു വൈകാരിക പരിസ്ഥിതിയും മദ്യപിക്കുമ്ബോള്‍ പെട്ടെന്ന് പ്രകടമാവുകയോ, ഉയരത്തിലേക്ക് പോവുകയോ ചെയ്‌തേക്കാം. എന്നാല്‍ ബോധത്തിന്റെ പിന്തുണയില്ലാതെ ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടുന്നത് മികച്ച ഫലമുണ്ടാക്കില്ലെന്ന് നമുക്കറിയാം. അതുതന്നെയാണ് ലൈംഗികതയിലും സംഭവിക്കുന്നതും.

മദ്യം ലൈംഗിക ഉണര്‍വ് സമ്മാനിച്ചാലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ അതിനെ ത്വരിതപ്പെടുത്താന്‍ സഹായിക്കില്ല. പെട്ടെന്ന് തളര്‍ച്ച തോന്നുന്നതിനും, പങ്കാളിയോട് പെടുന്നനെ വിരക്തി തോന്നുന്നതിനും, പങ്കാളിക്ക് തിരിച്ച്‌ വിരക്തി തോന്നുന്നതിനുമെല്ലാം ഇത് ഇടയാക്കാം.

ചില ഭക്ഷണ-പാനീയങ്ങള്‍ ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കാറുമുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ച്‌ കൂടി പങ്കുവയ്ക്കാം:

വാള്‍നട്ട്‌സ്

വാള്‍നട്ട്‌സ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണമാണ്. ബീജത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും ഇവ സഹായിക്കുന്നു. വന്ധ്യത അകറ്റുന്നതിനും വാള്‍നട്ടസ് ഡയറ്റിലുള്‍പ്പെടുത്തുന്നത് സഹായകമാണ്.

സ്‌ട്രോബെറിയും രാസ്‌ബെറിയും

സ്‌ട്രോബെറിയുടെയോ രാസ്‌ബെറിയുടെയോ കുരു (വിത്തുകള്‍) സിങ്കിനാല്‍ സമ്ബന്നമാണ്. സിങ്ക് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണ്.

അവക്കാഡോ

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് അതുപോലെ വൈറ്റമിന്‍- ബി6 എന്നീ ഘടകങ്ങള്‍ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും ഹോര്‍മോണ്‍ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു.

തണ്ണിമത്തന്‍

ലൈംഗിക ഉണര്‍വ്് കൂട്ടുന്നതിനും ആവേശം വര്‍ധിപ്പിക്കുന്നതിനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ ആണ് പ്രധാനമായും ഇതിന് സഹായകമാകുന്നത്.

ബദാം

ബദാമിലടങ്ങിയിരിക്കുന്ന ‘അര്‍ജിനൈന്‍’ എന്ന ഘടകം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും രക്തക്കുഴലുകളെ ‘റിലാക്‌സ്’ ചെയ്യിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്വാഭാവികമായും ലൈംഗികബന്ധത്തെയും അനുകൂലമായി സ്വാധീനിക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണം കൂട്ടാനും ഇത് സഹായിക്കും.

ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ‘സെറട്ടോണിന്‍’, ‘എന്‍ഡോര്‍ഫിന്‍’ എന്നീ ഹോര്‍മോണുകള്‍ കൂട്ടാന്‍ സഹായിക്കുന്നു. ഇത് ലൈംഗികാസ്വാദനം വര്‍ധിപ്പിക്കുന്നു.

മുട്ട

ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ്- എല്‍ അര്‍ജിനൈന്‍ ആണ് ഇതിന് സഹായകമാകുന്നത്.

പീച്ച്‌

പീച്ച്‌ പഴവും ലൈംഗിക ഉത്തേജനത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി ബീജത്തിന്റെ കൗണ്ട് കൂട്ടാനും ഗുണമേന്മ കൂട്ടാനുമെല്ലാം സഹായിക്കുന്നു. വന്ധ്യതയെ അകറ്റാനും വൈറ്റമിന്‍-സി സഹായകമാണ്.

കാപ്പി

ലൈംഗികത ഉത്തേജനം വര്‍ധിപ്പിക്കുന്നതിന് കാപ്പി സഹായകമാണ്. കാപ്പി തലച്ചോറിനെ പെട്ടെന്ന് ഉദ്ദീപിപ്പിക്കാറുണ്ട്. ഇത് ലൈംഗികതയെയും അനുകൂലമായി സ്വാധീനിക്കുന്നു.

കുങ്കുമം

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കുങ്കുമപ്പൂ. ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിനും കുങ്കുമം സഹായകമാണ്. ഊര്‍ജ്ജം വര്‍ധിപ്പിക്കാനാണ് പ്രധാനമായും ഇത് ഗുണപ്പെടുക. വളരെ മിതമായ അളവില്‍ മാത്രം ഇത് ഡയറ്റിലുള്‍പ്പെടുത്തിയാല്‍ മതിയാകും.

സ്റ്റീക്ക്

ഈ പട്ടികയില്‍ അധികമാരും പ്രതീക്ഷിക്കാത്തൊരു ഭക്ഷണമായിരിക്കും ഇത്. സ്റ്റീക്കും ലൈംഗിക ഉത്തേജനത്തിന് നല്ലതാണ്. സിങ്ക്, വൈറ്റമിന്‍-ബി, അയേണ്‍, പ്രോട്ടീന്‍ എന്നിവയാലെല്ലാം സമ്ബന്നമാണ് സ്റ്റീക്ക്. ഇവയെല്ലാം തന്നെ സ്ത്രീയിലും പുരുഷനിലും ലൈംഗിക ഉത്തേജനത്തിന് സഹായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക