തിയേറ്ററുകളെ ഇളക്കി മറിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിലെ മോണ്‍സ്റ്റര്‍ ഗാനമെത്തി. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തുകയാണ് ‘മോണ്‍സ്റ്റര്‍ സോങ്‌’. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും കയ്യടി നേടിയ സീനുകളും കോര്‍ത്തിണക്കിയാണ് ഗാനത്തിന്റെ വീഡിയോ ചെയ്തിരിക്കുന്നത്. കെജിഎഫ് ഇറങ്ങിയ എല്ലാ ഭാഷകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒറ്റ ഗാനമായാണ് മോണ്‍സ്റ്റര്‍ ഗാനം ഇറങ്ങിയിരിക്കുന്നത്. വൈകാതെമോണ്‍സ്റ്റര്‍ ഗാനം ഇന്ത്യയില്‍ തരംഗമാകും എന്നാണ് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം. അഥിതി സാഗര്‍ ആണ് മോണ്‍സ്റ്റര്‍ സോങ്ങിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

കന്നഡ സിനിമ മേഖലയ്ക്ക് തന്നെ എക്കാലത്തും അഭിമാന നേട്ടമുണ്ടാക്കിയ ചിത്രമാണ് ‘കെജിഎഫ്’. കെജിഎഫ് രണ്ടാം വരവിന് ആഗോളതലത്തില്‍ ജനം നല്‍കിയ വരവേല്‍പ്പ് മറ്റൊരു ചിത്രത്തിനും കിട്ടാത്ത തരത്തിലായിരുന്നു. കഴിഞ്ഞ ദിവസം കെജിഎഫിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ആരാധകരുടെ റോക്കിങ് സ്റ്റാര്‍ യാഷ് എത്തിയിരുന്നു. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ലെന്ന് പറയുന്ന വീഡിയോയില്‍ ഒരു ആണ്‍കുട്ടിയുടെ കഥയും യഷ് പറയുന്നുണ്ട്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയാണ് യഷ് പങ്കുവെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് പിന്തുണയും സ്‌നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിന്റെ അടത്തട്ടില്‍ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെ നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന വാക്കുകളോടെയായിരുന്നു അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക