കോട്ടയം: ഇന്ധന വില വർദ്ധനവിനെതിരെ എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ എസ് കെ ഇ യു ( കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ ). കോട്ടയം ജില്ലാ കളക്ടറേറ്റിന് മുന്നിൽ കെ. കെ റോഡിൽ കെ എസ് കെ ഇ യു കോട്ടയം ഘടകം പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. കെ എസ് കെ ഇ യു പ്രസിഡന്റ് പ്രശാന്ത് ശിവൻ, സെക്രട്ടറി അനൂപ് ചന്ദ്രൻ, കവിത കെ കെ, ജോബി ജോൺ രാജേഷ് പി ആർ, അർജുൻ എന്നിവർ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക