സ്വന്തം ലേഖകൻ

കോട്ടയം: മുൻ ആഭന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനും കുടുംബത്തിനും നേരെയുളള വധ ഭീഷണിക്കും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ, അക്രമ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത്‌കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ് ഉദ്ഘാടനം ചെയ്തു, ജെ ജി പാലയ്ക്കലോടി എസ് ഗോപൻ, യൂത്ത്‌കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനൂബ് അബൂബക്കർ, അബു താഹിർ, അജീഷ് പൊന്നാസ്, അരുൺ മാർക്കോസ്സ്, ഗൗരി ശങ്കർ,

കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ യശ്വന്ത് സി നായർ യൂത്ത്‌കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റൂബിൻ തോമസ്സ്, യഥു സി നായർ, മനീഷ് എബ്രഹാം കുര്യൻ, വിഷ്ണു ചെമ്മുണ്ടവളളി, യൂത്ത്‌കോൺഗ്രസ്സ് നേതാക്കളായ വിമൽജിത്ത് ഷൈൻ സാം, നിഥിൻ മാത്യൂ കുര്യൻ , ഹരിക്യഷ്ണൻ , സന്ദീപ് , വിവേക് , ദീപു ചന്ദ്രബാബു, സാൻ ജോസ്സ്, മീവൽ, സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക