കൊച്ചി: ലോക്ഡൗണ്‍ മൂലം സര്‍വീസ് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയാണ് സര്‍വ്വീസുണ്ടാവുക. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയായിരിക്കും സര്‍വീസ്. 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുനക്രമീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രക്കാരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക