ലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഫിലോമിന. നിരവധി ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ വേര്‍പാട് ഇന്നും മലയാള സിനിമ പ്രേമികള്‍ക്ക് തീരാനഷ്‌ടമാണ്. എന്നാല്‍ ഇപ്പോള്‍ നടി ഫി‌ലോമിനയുടെ കൊച്ചുമകള്‍ ഡെയ്സി ഡേവിഡും മലയാളികള്‍ക്ക് ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ സുപരിചിതയാവുകയാണ്. അഭിനയത്തിലാണ് അമ്മമ്മ ഫിലോമിന പ്രതിഭ തെളിയിച്ചതെങ്കില്‍ ഡെയ്സിക്ക് താല്‍പര്യം ഫോട്ടോ​ഗ്രഫിയോടാണ്.

ഇതിനകം വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളര്‍ത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്ബതിനായരത്തിന് മുകളില്‍ ഫോളോവെര്‍സ് ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ സജീവമായ ഡെയ്‍സിക്ക് ഇന്‍സ്റ്റയില്‍. ഇന്‍വൈറ്റ്സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. അമ്മമ്മ ഫിലോമിനയുെട പേര് എവിടേയും പറയാന്‍ താല്‍പര്യപ്പെടാത്ത വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്. അതിനുള്ള കാരണമായി ഡെയ്സി പറഞ്ഞതിങ്ങനെ ‘നടി ഫിലോമിന അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച്‌ എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളര്‍ത്തിയെടുത്ത് ആളുകളാല്‍ തിരിച്ചറിയപ്പെടാനാണ് താല്‍പര്യം. ചെറുപ്പം മുതല്‍ ഫോട്ടോ​ഗ്രഫിയോട് താല്‍പര്യമുള്ള എനിക്ക് ആ ആ​ഗ്രഹം സാധിച്ചെടുക്കാന്‍ ആരും കൂടെയുണ്ടായിരുന്നില്ല.’

‘ഫോട്ടോ​ഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അതോടെ വീട് വിട്ടിറങ്ങി. പിന്നീട് യുട്യൂബ് നോക്കി ഫോട്ടോ​ഗ്രഫി പഠിക്കുകയായിരുന്നു’ ഡെയ്സി ഡേവിഡ് പറയുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്ബത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. മുമ്ബ് നടന്ന സീസണുകളെ അപേക്ഷിച്ച്‌ ഇത്തവണത്തെ ബി​ഗ് ബോസ് ഏറെ പ്രത്യേകതകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പതിനേഴ് മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക