കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടത്തും സര്‍വേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മില്‍ തര്‍ക്കം പതിവാണ്. വന്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച്‌ ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികള്‍ സര്‍വേ നടത്തിയത്. എന്നാല്‍ ഇന്ന് ചെങ്ങന്നൂരില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ഥലം എം പി നേരിട്ടെത്തി. ജനക്കൂട്ടത്തെ നേരിടാന്‍ ലാത്തിയുമായി പൊലീസ് അണിനിരന്ന സമയത്താണ് എം പി നാട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി എം പി കാര്യങ്ങള്‍ സംസാരിച്ചു. സ്ഥലത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ മോശമാണെന്ന് മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മടങ്ങണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരായാലും താനിവിടെ തന്നെ നില്‍ക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞതോടെ എം പി പൊട്ടിത്തെറിച്ചു. തന്നെക്കാളും വലിയ ആളാടോ ഞാന്‍ എന്ന് പലയാവര്‍ത്തി എം പി ഉച്ചത്തില്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയില്‍ കാണാം. സമൂഹമാദ്ധ്യമങ്ങളില്‍ ഈ വീഡിയോ വൈറലാണ്. എംപി കൊടിക്കുന്നിൽ സുരേഷ് നടത്തുന്ന ഇടപെടലിൽ ഒരു സുധാകരൻ സ്റ്റൈൽ കാണാനുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസിലെ സുധാകരൻ ഇഫക്ട് എന്നാണ് പലരും ഈ ഇടപെടലിനെ വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക