കൊച്ചി: പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347–-ാമത് തൂണിന്റെ പൈലുകള്‍ ബലപ്പെടുത്താനുള്ള ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി കൂടുതല്‍ പൈലുകള്‍ അടിക്കേണ്ട സ്ഥലം നിശ്ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക. കോണ്‍ക്രീറ്റിങ് ഇതിനുശേഷം തുടങ്ങും.

നിര്‍മാണക്കരാറുകാരായ എല്‍ ആന്‍ഡ് ടിയാണ് ജോലികള്‍ നിര്‍വഹിക്കുക. ഇതിനുമുമ്ബായി 346, 347, 348 തൂണുകള്‍ക്ക് ഇരുവശത്തും രണ്ടരമീറ്റര്‍ വീതിയില്‍ ബാരിക്കേഡ് ചെയ്ത് ഹൈവേയില്‍ ഗതാഗതം നിയന്ത്രിക്കും. ഇതിന് സമീപത്തുള്ള ബസ്സ്റ്റോപ്പുകള്‍ മാറ്റി ട്രാഫിക് വാര്‍ഡന്‍മാരെ നിയന്ത്രണത്തിന് നിയോഗിക്കും. ഹൈവേ ആയതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൂണിന്റെ നാല് പൈലുകളില്‍ രണ്ടെണ്ണത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബലപ്പെടുത്തല്‍. രണ്ട് പൈലുകള്‍ അടിയിലെ പാറയില്‍ ഉറച്ചിട്ടില്ലെന്ന് ജിയോ ടെക്നിക്കല്‍, ജിയോ ഫിസിക്കല്‍ പഠനങ്ങളില്‍ വ്യക്തമായിരുന്നു. നാല് പൈലുകള്‍കൂടി കൂടുതലായി നിര്‍മിച്ച്‌ തൂണിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച്‌ ബലക്ഷയം പരിഹരിക്കാനാണ് ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക