അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി വിജയിച്ചതിന് പിന്നാലെ ജനങ്ങളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പുതിയ സംവിധാനം കൊണ്ടുവരാനുള്ള ഈ മികച്ച തീരുമാനത്തിന് പഞ്ചാബിലെ ജനങ്ങളെ താന്‍ അഭിനന്ദിക്കുന്നതായി സിദ്ദു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ എങ്ങനെ ഇങ്ങനെ പറയാന്‍ പറ്റുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനങ്ങള്‍ മാറ്റമാണ് തെരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ‘

ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ എങ്ങനെ ഇങ്ങനെ പറയാന്‍ പറ്റുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനങ്ങള്‍ മാറ്റമാണ് തെരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ‘

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ സിദ്ദു പരാജയപ്പെട്ടിരുന്നു. അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ജ്യോത് കൗറിനോട് 6000-ത്തിലധികം വോട്ടിനാണ് സിദ്ദു പരാജയപ്പെട്ടത്. അദ്ദേഹം 32,929 വോട്ടുകള്‍ നേടിയപ്പോള്‍ കൗറിന് 39,520 വോട്ടുകള്‍ ലഭിച്ചു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗമാണുണ്ടായത്. സംസ്ഥാനത്തെ രണ്ടു മുന്‍നിര പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് എ.എ.പിയുടെ മുന്നേറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക