യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ലോകമെമ്ബാടും പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യക്കും പുടിനുമെതിരെ പ്രതികരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് വിവിധ സംഘനകള്‍ നടത്തുന്നത്.

ഇതിനിടെയാണ് വേറിട്ട പ്രതിഷേധവുമായി പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെന്‍ രംഗത്തെത്തിയത് . നഗ്ന ശരീരത്തില്‍ യുക്രെയ്ന്‍ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകളാണ് ഫ്രാന്‍സിലെ ഇഫേല്‍ ടവറിനു മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുട്ടിന്റെ യുദ്ധം ക്രൂരം , പുട്ടിന്റെ യുദ്ധം അവസാനിപ്പിക്കുക, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു വനിതകളുടെ പ്രതിഷേധം. മാധ്യമ സ്ഥാപനമായ വിസ്ഗ്രേഡ് 24ആണ് പ്രതിഷേധത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. ‘ വ്‌ളാദിമിര്‍ പുടിന്‍ യുക്രെയ്ന്‍ ജനതയെ മുഴുവന്‍ ബന്ദികളാക്കിയിരിക്കുകയാണ്. ജനങ്ങള്‍ നിരന്തരം ഭീഷണികള്‍ക്ക് ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് എങ്ങോട്ടും ഓടിപ്പോകാനില്ല. ലോക ഭൂപടത്തില്‍ നിന്ന് പുട്ടിന്‍ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു.’ എന്ന് ഫെമെന്‍ സംഘടന അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക