കോട്ടയം: ഇടതു പക്ഷ സർക്കാരിൻ്റെ തുടർ ഭരണത്തിലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യനിഷേധം തുടരുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. സംസ്ഥാനത്തെ
ജീവനക്കാരുടെയും
അധ്യാപകരുടെയും
ജീവിക്കാനുള്ള അവകാശം പോലും സർക്കാർ കവരുകയാണെന്ന്
അദ്ദേഹം ആരോപിച്ചു.

രണ്ട് വർഷക്കാലമായി മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, കുടിശ്ശിക ആയ 3 ഗഡു ക്ഷാമബത്ത അനുവദിക്കുക, മെഡിസെപ് സർക്കാർ വിഹിതം ഇല്ലാതെ നടപ്പിലാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക , തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ട്രഷറിയ്ക്ക് മുന്നിൽ നടത്തിയ ജില്ലാതല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രകൃതി ദുരന്ത കാലത്തും പകർച്ചവ്യാധിക്കാലത്തും ഉൾപ്പെടെ എല്ലാ കാലത്തും സമാനതകളില്ലാത്ത
സേവനം കാഴ്ചവെക്കുന്ന
ജീവനക്കാരുടെ
ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ് , വി.പി.ബോബിൻ , കെ.സി.ആർ.തമ്പി , ജെ ജോബിൻസൺ , അനൂപ് പ്രാപ്പുഴ , ബിജു ആർ , സ്മിത രവി എന്നിവർ പ്രസംഗിച്ചു. സജിമോൻ സി ഏബ്രഹാം , പ്രദീഷ്കുമാർ കെ.സി. അംബിൾ .ബി. പ്രകാശ്, ബിജു എൻ എ, സിറിൽ സഞ്ജു ജോർജ്, മുഹമ്മദ് അജ്മൽ , ബിന്ദു എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക