പ്രഭാസ്- പൂജാ ഹെഗ്ഡെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ രണ്ടാം ട്രെയിലർ മാർച്ച് രണ്ടിന് പുറത്തിറങ്ങും. മാർച്ച് 11 ചിത്രം പ്രദർശനത്തിന് എത്താനിരിക്കെയാണ് ലോകമെമ്പാടുമുള്ള പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കി അണിയറപ്രവർത്തകർ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ സിനിമയുടെ ഇതിവൃത്തം പറയുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ ആണ്. വിവിധഭാഷകളിലായി അമിതാഭ് ബച്ചൻ, എസ് എസ് രാജമൗലി, ശിവരാജ് കുമാർ തുടങ്ങിയവരും ശബ്ദം നൽകിയിട്ടുണ്ട്.

1970 കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോൾ പ്രേരണയായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബഹുഭാഷ ചിത്രമായ രാധേശ്യാം ഇറ്റലി, ജോർജ്ജിയ, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.
യുവി ക്രിയേഷൻ, ടി – സീരീസ് ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക