പിജെ ജോസഫ് കേരള രാഷ്ട്രീയത്തിലേക്ക് വഴി തെറ്റി കയറിയതാണോ എന്ന് സംശയിച്ചവരുണ്ട്. രാഷ്ട്രീയക്കാരൻറെ ചടുല നീക്കങ്ങളും, സന്ദർഭങ്ങൾക്കനുസരിച്ച് വാക്ക് മാറ്റിയുള്ള ​ഗ്രൂപ്പ് യുദ്ധ മുറകളും വശമില്ലാത്ത പിജെ സോസഫിന് കേരള രാഷ്ട്രീയത്തിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങൾ ചെറുതല്ല. യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളായ പിജെ ജോസഫിന്റെ കർഷക താൽപര്യങ്ങൾ പ്രശസ്താമാണ്. ഡയറി ഫാമും മറ്റ് കൃഷികളും പാട്ടും താളവുമെല്ലാം രാഷ്ട്രീയ മാനങ്ങൾക്കുപരി പിജെ ജോസഫ് എന്ന നേതാവിനെ മലയോര ജനതയുടെ മനസിൽ വേരു പടർത്താൻ സഹായിച്ചു.

രാഷ്ട്രീയത്തിലെത്തിയില്ലായിരുന്നു എങ്കിൽ താൻ ഒരു മുഴുവൻ സമയ കർഷകൻ ആകുമായിരുന്നു എന്ന് അദ്ദേഹം പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ജന്മ സ്ഥലമായ തൊടുപുഴക്കടുത്ത് പുറപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഡയറി ഫാമിൽ നിന്നും ദിവസേന ആയിരം ലിറ്ററിന് മുകളിൽ പാലുൽപാദനം നടക്കുന്നുണ്ട്. എല്ലാ വർഷവും പിജെ ജോസഫ് തൊടുപുഴയിൽ നടത്തുന്ന കാർഷിക മേള ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാറിമാറി വന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഇടത്, വലത് മന്ത്രി സഭകളിൽ അദ്ദേഹം വിവധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യു, വിദ്യാഭ്യാസം, അഭ്യന്തരം,എക്സൈസ്, ഹൗസിം​ഗ്, പൊതുമരാമത്ത്, ജലവകുപ്പ് തുടങ്ങിയ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. എകെ ആന്റണി, കെ കരുണാകരൻ, ഇകെ നയനാർ , വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മന്ത്രി സഭകളിൽ സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

മന്ത്രി, എംഎൽഎ പദവികളുടെ സ്ഥിരം മോഡി പിജെ ജോസഫിന്റെ പുറപ്പുഴയിലെ വീടിനില്ല. ഭാര്യയായ ഡോ. ശാന്ത ജോസഫ് സംസ്ഥാന ആരോ​ഗ്യ വകുപ്പിലെ അഡീഷണൽ ഡയറക്ടറയി റിട്ടയർ ചെയ്തതിന് ശേഷം ഡയറി ഫാമിലെ ജോലികളിൽ തിരക്കിലാണ്. നാല് മക്കളും, ഭാര്യയും ഉൾപ്പെടുന്ന പിജെ ജോസഫിന്റെ കുടുംബത്തിന് കേരള കോൺ​ഗ്രസ് ഖദർ രാഷ്ട്രീയത്തിന്റെ ​ഗന്ധമല്ല, മറിച്ച് മണ്ണിന്റെയും , കാർഷിക അഭിവൃദ്ധിയുടേയും ​ഗന്ധമാണ്. അദ്ദേഹത്തിന് മൂത്ത പുത്രനായ അപു ജോസഫ് പിതാവിൻറെ പാത പിന്തുടർന്ന് ഇപ്പോൾ രാഷ്ട്രീയ പൊതു രംഗങ്ങളിൽ സജീവമാണ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കൂടിയാണ് അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക