ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ശ്രമം. 18,000-ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിയത്. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുക്രൈന്‍ വ്യോമപാത അടച്ചതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ഇതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ഇപ്പോള്‍ യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുമായി സംസാരിച്ചു. അവര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ മറ്റിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് അറിയാന്‍ കഴിഞ്ഞതായും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക