പാറ്റ്ന: ബീഫ് കഴിച്ചതിന്‍റെ പേരില്‍ ബി​ഹാ​റി​ല്‍ മു​സ്ലീം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. സ​മ​സ്തി​പു​ര്‍ ജി​ല്ല​യി​ലെ ജ​ന​താ​ദ​ള്‍ യു​ണൈ​റ്റ​ഡ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ല്‍ ആ​ലം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ക്ര​മി​ക​ള്‍ മൃ​ത​ദേ​ഹം പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

തു​ട​ര്‍​ന്നു മൃ​ത​ദേ​ഹ​ത്തി​ല്‍ ഉ​പ്പ് വി​ത​റി കു​ഴി​ച്ചി​ട്ടു. മു​ഹ​മ്മ​ദി​നെ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​വി​ടെ വ​ച്ചാ​ണ് പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത​തെ​ന്നും ഇ​റ​ച്ചി വി​റ്റ​വ​രു​ടെ പേ​രു​ക​ള്‍ പ​റ​യ​ണ​മെ​ന്നും അ​ക്ര​മി സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്.കേസിലെ വിപുല്‍ ഝാ, കിഷന്‍ ഝാ എന്നീ രണ്ട് പ്രതികളാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക