കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എടികെ മോഹന്‍ ബഗാന്റെ പ്രതിരോധ താരം സന്ദേശ് ജിങ്കനെതിരെ രോക്ഷം കനക്കുന്നു. ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സമയത്ത് മഞ്ഞപ്പട ആരാധകര്‍ നിര്‍മിച്ച കൂറ്റന്‍ ബാനര്‍ (Tifo) കത്തിച്ചു കളഞ്ഞു. “ഉറക്കമളച്ചുകൊണ്ട് ഒരുപാട് പേര്‍ ചേര്‍ന്നുണ്ടാക്കിയ റ്റിഫോയാണ്. സ്നേഹം കൊണ്ട് ഉണ്ടാക്കിയതാണ്. ഇനി അതില്ല” എന്ന് വീഡിയോയില്‍ കുറിപ്പ് രേഖപ്പെടുത്തിയാണ് ആരാധകര്‍ കുറ്റന്‍ ബാനര്‍ കത്തിച്ച്‌ കളിഞ്ഞിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോള്‍ താരത്തിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. സ്ത്രീയെക്കാള്‍ വലിയ പോരാളിയില്ല, ക്ലബിനെക്കാള്‍ വളര്‍ന്ന കളിക്കാരനുമില്ല എന്ന് കുറിപ്പ് നല്‍കിയാണ് മഞ്ഞപ്പട തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശേഷം ആരാധക കൂട്ടം #GameKnowsNoGender എന്ന ഹാഷ്ടാഗ് ക്യാമ്ബയിനും തുടക്കമിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിലാണ് ജിങ്കന്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. അത് എടികെ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. “പെണ്ണുങ്ങള്‍ക്കൊപ്പമാണ് കളിച്ചത്, പെണ്ണുങ്ങള്‍ക്കൊപ്പം” എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഹിന്ദയില്‍ ക്യാമറയില്‍ നോക്കി മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം പറയുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യന്‍ പ്രതിരോധ താരത്തിനെതിരെ മഞ്ഞപ്പടയും മറ്റ് ഫുട്ബോള്‍ ആരാധകരും രംഗത്തെത്തി.

തന്റെ വാക്കുകള്‍ വിവാദമായതോടെ ക്ഷമ ചോദിച്ചകൊണ്ട് താരം രംഗത്തെത്തിയിരുന്നു. മത്സരം ജയിക്കാനാകത്തതിന്റെ രോക്ഷത്തില്‍ പറഞ്ഞ് പോയതാണ്. ഒരിക്കലും തന്റെ വാക്കുകള്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഉദ്ദേശിച്ചല്ല. ബ്ലാസ്റ്റേഴ്സിന് ഒരിക്കലും താന്‍ അങ്ങനെ കാണാറില്ല ജിങ്കന്‍ തന്റെ മാപ്പ് രേഖപ്പെടുത്തിയ പോസ്റ്റില്‍ പറഞ്ഞു. എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം ഞാന്‍ ഇന്ത്യന്‍ വനിതാ ടീമിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നയാളാണ്. എനിക്ക് അമ്മ, പെങ്ങള്‍, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നു താരം തന്റെ പോസ്റ്റില്‍ കുറിച്ചു. തന്റെ സഹകളിക്കാരനോടുള്ള തര്‍ക്കത്തിനിടെ ഉണ്ടായ വാക്കുകളാണിത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക