കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസനെ വല്ലപ്പുഴയിലെ എത്തിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഹസന്റെ വീട്ടില്‍ വെച്ച് സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചക്ക് ഗൂഢാലോചന നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനല്‍, സ്വര്‍ണക്കടത്ത് സംഘം തമ്പടിച്ചിരുന്ന വിമാനത്താവള കവാട പരിസരം, സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന ന്യൂമാന്‍ ജങ്ഷന് സമീപത്തെ പുളിക്കല്‍ ടവര്‍, അപകടം നടന്ന രാമനാട്ടുകര പുളിഞ്ചോട് എന്നിവിടങ്ങളില്‍ നേരത്തെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക