കണ്ണൂര്‍: പയ്യാമ്ബലത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൗകര്യം ചെയ്തുകൊടുത്ത രണ്ടു പേരെ അറസ്റ്റു ചെയ്തു. പ്രശാന്ത്കുമാര്‍ (48), ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ‘ലവ്‌ഷോര്‍’ എന്ന വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങല്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത്. ഈ വീട് കേന്ദ്രീകരിച്ച്‌ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എട്ട് മുറികളുള്ള ഈ വീട്ടില്‍ റെയ്ഡിന് പൊലീസെത്തിയപ്പോള്‍ അഞ്ചു മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. എല്ലാവരും പ്രായപൂര്‍ത്തികളായവരായിരുന്നു. പരസ്പര സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തിന് എത്തിയതെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ഇവരെ വിട്ടയച്ചു. പാനൂര്‍, കൂത്തുപറമ്ബ്, തളിപ്പറമ്ബ്, മയ്യില്‍ എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാവരും 20-നും 30-നും ഇടയിലുള്ളവരാണ്. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കുന്നവരാണ്. ഒരു സ്ത്രീ ഫിസിയോ തെറാപിസ്റ്റായിരുന്നു. ഒരു മുറിക്ക് 3,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പ്രതികളില്‍ നിന്ന് പണം കണ്ടെടുത്തു. ബെംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന ഒരു വയോധികയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഒരു മാസം മുമ്ബ് പ്രശാന്ത്കുമാര്‍ ഇത് വാടകയ്‌ക്കെടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക