തിരുവനന്തപുരം: നെടുമങ്ങാട് കോവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ഡി. ജോണാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സിയിലാണ് സംഭവം.

മൂന്ന് ദിവസം മുമ്പാണ് ജോണ്‍ കോവിഡ് ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നത്. പ്രമേഹ രോഗിയായിരുന്നു. കാലില്‍ മുറിവുണ്ടായിരുന്നതിനാലാണ് സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഇഞ്ചക്ഷനെടുക്കാന്‍ മുറിയിലെത്തിയ നേഴ്‌സാണ് ഡ്രിപ്പിടുന്ന കമ്പിയില്‍ ജോണ്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം നെടുമങ്ങാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക