ആലപ്പുഴ: സുകുമാരക്കുറുപ്പിനെ വീണ്ടും കണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മായിലാണ് സംശയമുന്നയിച്ചെത്തിയത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്കും അനേ്വഷണം വ്യാപിപ്പിക്കും.

കാഷായ വസ്ത്രം, നരച്ച താടി, രുദ്രാക്ഷ മാല എന്നിവ ധരിച്ച് അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറി ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ പത്തനംതിട്ട ക്രൈംബ്രാഞ്ചില്‍ റെന്‍സി മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുജറാത്തില്‍ മുന്‍പ് അധ്യാപകനായിരുന്ന റെന്‍സി അവിടുത്തെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടിരുന്നു. പിന്നീട് പത്രങ്ങളില്‍ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. അന്നുതന്നെ പോലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു.

ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങളുടെ ബ്ലോഗ് കണ്ടതോടെ വീണ്ടും പരാതി നല്‍കുകയായിരുന്നു. ചാക്കോ വധക്കേസില്‍ 1984 ജനുവരി 21ന് മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക