ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങളില്‍ ഇളവ്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ഹാളുകള്‍ക്ക് അകത്തും പുറത്തും യോഗങ്ങള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. എന്നാല്‍, റോഡ് മഷാ, പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും. ഇന്‍ഡോര്‍ ഹാളുകളില്‍ അവിടെ ഉള്‍ക്കൊള്ളുന്നതിന്റെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും തുറന്ന മൈതാനങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ 30 ശതമാനം പേരെ പങ്കെടുപ്പിക്കാനുമാണ് അനുമതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് മുമ്പ് നിശ്ചയിച്ച പോലെ 20ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. രാത്രി 8നും രാവിലെ 8നും ഇടയിലുള്ള പ്രചാരണ വിലക്ക് തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക