ഹൈദരാബാദ്: അസദുദ്ദീന്‍ ഒവൈസി എം.പിയുടെ ദീര്‍ഘായുസിന് 101 ആടുകളെ ബലി കൊടുത്ത് അനുയായിയുടെ പ്രാര്‍ത്ഥന. ദിവസങ്ങള്‍ക്ക് മുമ്പ് ഒവൈസി സഞ്ചരിച്ച് വാഹനത്തിന് നേരെ യു.പിയിലെ മീററ്റില്‍ വച്ച് വെടിയുതിര്‍ക്കുകയും ഒവൈസി പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം ഒവൈസിയുടെ ദീര്‍ഘായുസിനും സുരക്ഷയ്ക്കുമായി അനുയായികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തി വരികയാണ്. അക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഒവൈസി ഇത് നിരസിച്ചു. യു.പിയിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങവെയാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. രണ്ടു പേരെ അറസ്റ്റ് ചെചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക