ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ മലിന ജലത്തില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മറ്റു നഗരങ്ങളിലോ രാജ്യങ്ങളിലോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത നിഗൂഢമായ വകഭേദത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാമ്പിള്‍ ശേഖരിച്ച ഒരു സംഘം ഗവേഷകരാണ് പ്രത്യേക വകഭേദം കണ്ടെത്തിയത്.

സവിശേഷമായ പരിവര്‍ത്തനം സംഭവിച്ച വൈറസ് സാമ്പിളുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. മറ്റെവിടെയും ഈ ഇനം കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യര്‍ക്ക് ഈ വൈറസ് ദോഷമാകുമോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചില്ലെന്നും നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ദീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരത്തിലെ മലിന ജലത്തില്‍ വളരുന്ന ‘നിഗൂഢ വംശങ്ങള്‍’ എന്നാണ് ഈ വൈറസുകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. മനുഷരില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും ക്വീന്‍സ്ബറോ കമ്മ്യൂണിറ്റി കോളജിലെ മൈക്രോബയോളജിസ്റ്റും ഗവേഷകയുമായ മോണിക്ക ട്രുജില്ലോ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക