മുംബൈ: മഹാരാഷ്ട്രയിലെ നാസിക്-ഔറംഗബാദ് ഹൈവേയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. എസ്.എം.ബി.ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും നാസിക്കില്‍ നിന്ന് ധമങ്കോണിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.

ഹൈവേയിലെ വളവില്‍നിന്ന് ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 25 യാത്രക്കാരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടുപിടിക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക