ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തനിച്ച് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് ഡല്‍ഹി ഡിസാസ്‌ററ്ര്‍മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളും കോളജുകളും ജിംനേഷ്യങ്ങളും തുറക്കും.

കാറില്‍ തനിച്ച് യാത്ര ചെയ്യുന്നവരും മാസ്‌ക് ധരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ നേരത്തെ ഡല്‍ഹി ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യു രാത്രി പത്തിന് തുടങ്ങിയിരുന്നത് ഇനി പതിനൊന്നിനേ തുടങ്ങൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോച്ചിങ് സ്ഥാപനങ്ങള്‍ക്കും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് തുറക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

9,12 ക്ലാസുകള്‍ നാലിന് തുടങ്ങും. ഘട്ടം ഘട്ടമായാകും മറ്റു ക്ലാസുകളില്‍ നേരിട്ടുള്ള അധ്യായനം. വാക്‌സിനെടുത്ത അധ്യാപകര്‍ക്ക് മാത്രമേ സ്‌കൂളിലെത്താന്‍ അനുവാദമുള്ളൂ. മുഴുവന്‍ ജീവനക്കാരും ഓഫീസുകളിലെത്തണം. മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലസുകള്‍, മാളുകള്‍, അവശ്യ സാധനങ്ങളല്ലാത്തവ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്ക് രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക