ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. ലാന്‍ഡ് പ്ലാന്‍ അനുമതി, അന്തിമ ലൊക്കേഷന്‍ സര്‍വെ എന്നിവയില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. പദ്ധതിയിലെ ഗുരുതര പിഴവുകള്‍ ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മെേട്രാമാന്‍ ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് മ്രന്തിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക