ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യം ചന്ദ്രയാന്‍-3 ഓഗസ്റ്റിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദൗത്യത്തിന്റെ ഭാഗമായുള്ള ഉപകരണങ്ങളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പാര്‍ലമെന്റില്‍ അറിയിച്ചു. ചന്ദ്രയാന്‍-3ന് 350 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം 19 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം. കോവിഡിനെത്തുടര്‍ന്ന് പല ദൗത്യങ്ങളും വൈകിയിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗന്‍യാന്‍ പദ്ധതിയില്‍ രണ്ട് ദൗത്യങ്ങളാണ് 2022-23 സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൂ എസ്‌കേപ്പ് സിസ്റ്റവും പാരച്യൂട്ട് സംവിധാനവും ഈ വര്‍ഷം തന്നെ പരീക്ഷിക്കും. അടുത്ത വര്‍ഷം ഗഗന്‍യാന്‍ യാഥാര്‍ഥ്യമാക്കും. ഇന്ത്യയുടെ പുതിയ വിക്ഷേപണ വഹനമായ എസ്.എസ്.എല്‍.വി (സ്മമാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പരീക്ഷണ വിക്ഷേപണവും ഉടനുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക