ന്യൂഡല്‍ഹി: തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ എന്ന് ആരോപിക്കപ്പെടുന്നവ നീക്കം ചെയ്യാന്‍ സജീവമായി ഇടപെടാത്തതിനെ ചെല്ലി അമേരിക്കന്‍ ടെക് വമ്പന്മാരായ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് എന്നിവരുമായി കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ട് സര്‍ക്കാര്‍.

വ്യാജ വാര്‍ത്തകളോട് നിഷ്‌ക്രിയത്വം കാണിക്കുന്ന കമ്പനികളുടെ നിലപാട് ശക്തമായി വിമര്‍ശിച്ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഈ നടപടി പല ഉള്ളടക്കങ്ങളും നിരോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നും ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയായാണ് രാജ്യാന്തര സമൂഹം വീക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്പനികളുമായി തിങ്കളാഴ്ച്ച നടന്ന വെര്‍ച്വല്‍ കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നില്ലെന്നും സര്‍ക്കാരും അമേരിക്കന്‍ ടെക് വമ്പന്‍മാരുമായുള്ള ബന്ധത്തിലെ പുതിയ താഴ്ച്ചയാണ് ഇത് കാണിക്കുന്നതെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ എന്തെങ്കിലും അന്ത്യശാസനം വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക