ന്യൂയോര്‍ക്ക്: ഭൂമിയുടെ പാതയില്‍ സൂര്യനെ ചുറ്റാന്‍ ഒരു ചെറിയ ഗ്രഹം കൂടി. 2020 എക്‌സ് എല്‍5 ഛിന്നഗ്രഹമാണ് ഭൂമിയുടെ അതേ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്നതായി കണ്ടെത്തിയത്. 1,800 അടി ചുറ്റളവുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിക്കാനുള്ള സാധ്യതയില്ല. പകരം ഭൂമിയില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്ക് ഇടത്താവളമായി ഇത് മാറിയേക്കും.

ഒരു ഗ്രഹത്തിന്റെ ഭ്രമണ പഥത്തിലൂടെ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങള്‍ക്ക് ട്രോജന്‍ എന്നാണ് വിശേഷണം. ചൊവ്വയ്ക്കും വ്യാഴത്തിനും നെപ്റ്റിയൂണും ‘ട്രോജന്മാര്‍’ സ്വന്തമായുണ്ട്. ഭ്രമണപഥം പങ്കിടുന്ന ഗ്രഹങ്ങളുമായി ഇവ കൂട്ടിയിടിക്കാറില്ല. ഗുരുത്വാകര്‍ഷണത്തിലെ പ്രത്യേക അവസ്ഥയാണ് കാരണം. ഭ്രമണ പഥത്തിലൂടെ ഗ്രഹത്തിന്റെ അതേവേഗതയിലാകും അവ സൂര്യനെ ചുറ്റുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാര്‍സലോണ സര്‍വകലാശാലയിലെ ഗവേഷകരാണ് 2020 ഡിസംബര്‍ 12ന് 2020 എക്‌സ്എല്‍5നെ കണ്ടെത്തിയത്. ഏറെക്കാലം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് അതു ട്രോജനാണെന്ന് തിരിച്ചറിഞ്ഞത്. ഈ ഛിന്നഗ്രഹത്തില്‍ കാര്‍ണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം മൂലം ആസ്‌ട്രോയ്ഡ് ബെല്‍റ്റില്‍ നിന്ന് പുറത്തായ 2020 എക്‌സ്എല്‍5 4,000 വര്‍ഷം മുമ്പാണ് ഭൂമിയുടെ ഭ്രമണ പഥം പങ്കിടാന്‍ തുടങ്ങിയതെന്നാണ് നിഗമനം.

ഇത്തരം ട്രോജന്മാരെ ഇനിയും കണ്ടെത്താനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ടോണ സാന്താന റോസ് പറഞ്ഞു. ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ഇരട്ടി അകലെയാണ് 2020 എക്‌സ്എല്‍5.2010 ടിഡെ7 ആണ് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള തിരിച്ചറിയപ്പെട്ട ആദ്യ ട്രോജന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക