തിരുവനന്തപുരം: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. വനിതാ ശിശു വികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. ചില്‍ഡ്രന്‍സ് ഹോമിന്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ -ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനെതിരെ വകുപ്പതല നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി. 26നാണ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക