തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോയെന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് എം.പി. ശശി തരൂര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ 400 അതിവേഗ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ശശി തരൂറിന്റെ അഭിപ്രായം.

ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോയെന്ന് നോക്കേണ്ടതുണ്ടെന്ന് തരൂര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ റെയില്‍ വിഷയത്തില്‍ തരൂര്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ദേശീത നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ റെയില്‍ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂര്‍ വന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക