ആലപ്പുഴ: ആർ.എസ്.എസ് നേതാവ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്ലമാണ് പിടിയിലായത്.

എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൃത്യത്തിൽ പങ്കാളികളായ ഒമ്പത്‌ പേർ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേർ അറസ്റ്റിലാകാൻ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 23 പേർ പിടിയിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജിത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ പിടിയിലായവരിൽ നിന്നും മറ്റ് പ്രതികൾ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക